ശിവഗിരി: ശിവഗിരി മഠത്തിലെത്തിയ ഓസ്ട്രേലിയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസിന്‍റെ ഭാര്യ ചാവോ ലീ ടാര്‍ലാമിസ് നടത്തിയ വേറിട്ട ആതിഥേയത്വം മഠത്തിലെ സ്വാമിമാരെയും മറ്റുള്ളവരെയും ഒരുപോലെ അത്ഭുതപ്പെടുത്തി.
സന്ദര്‍ശനത്തിനിടെ ശിവഗിരിയിലെ ചക്ക രുചിക്കണമെന്ന് ചാവോ ലീ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് മഹാസമാധി പരിസരത്തെ പ്ലാവില്‍നിന്ന് ഒരു വരിക്കച്ചക്ക അവര്‍ക്കായി എത്തിച്ചു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ചാവോ ലീ സ്വയം ചക്ക മുറിച്ച് അതിലെ ചുളകള്‍ വേര്‍തിരിച്ച് അവിടെ ഉണ്ടായിരുന്ന സ്വാമിമാര്‍ക്കും മറ്റുള്ളവര്‍ക്കും നല്‍കിയത് പുതിയൊരു സ്നേഹാനുഭവമായി. ചക്ക മുറിക്കുന്നതിലും വിളമ്പുന്നതിലുമുള്ള അവരുടെ കൈവഴക്കവും ആത്മാര്‍ഥതയും കണ്ടവര്‍ക്ക് കൗതുകമായി. അതിഥിയായി എത്തിയ ഒരാള്‍ ആതിഥേയയുടെ വേഷമണിഞ്ഞ ഈ അപൂര്‍വ നിമിഷം ശിവഗിരിയിലെ എല്ലാവരുടെയും മനസ്സില്‍ മായാത്ത ഓര്‍മയായി മാറി.
News
അതിഥികളായി എത്തിയവര്‍ ആതിഥേയരായി; ശിവഗിരിയില്‍ ചാവോ ലീ ടാര്‍ലാമിസിന്‍റെ വേറിട്ട സ്നേഹവിരുന്ന്.