loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി ആഘോഷം : ശിവഗിരി ദൈവദശകം ഹാളിൽ

സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി ആഘോഷം : ശിവഗിരി ദൈവദശകം ഹാളിൽ

ശിവഗിരി : വിഖ്യാത സാഹിത്യകാരനും പ്രഭാഷകനും വിമർശകനുമായിരുന്ന സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി ആഘോഷം ചൊവ്വാഴ്ച ശിവഗിരി ദൈവദശകം ഹാളിൽ നടന്നു. മാവേലിക്കര സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമിതിയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. സമിതി അംഗങ്ങളായ കെ. മോഹനൻ ഉണ്ണിത്താൻ, ഒ.പി. കുഞ്ഞുപിള്ള, തോമസ് വാഴക്കുന്നം, കവിതാ സുരേഷ്, മിനി ജോർജ്, ടി.ആർ. രാജേന്ദ്രൻ, അഡ്വ. കെ. സുരേഷ്കുമാർ കുത്തിക്കാട്, ഡോ. പ്രദീപ് ഇറവങ്കര, ജോസ് വിളനിലം, ജോർജ് തഴക്കര, പ്രദീപ് ചിണ്ടൻ, നൈനാൻ ജോൺ കാഞ്ഞിരത്തുംമൂട്ടിൽ, റെജി പാറപ്പുറം എന്നിവർ പങ്കെടുത്തു.
        1926 മെയ് 12-നാണ് സുകുമാർ അഴീക്കോട് ജനിച്ചത്. ജന്മശതാബ്ദി സ്മരണയായി ഗുരുദേവന് ഏറ്റവും പ്രിയമായിരുന്ന പ്ലാവ് വൃക്ഷത്തിന്റെ തൈ ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കിഴക്കുഭാഗത്ത് ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി നട്ടു. കൊടിക്കുന്നിൽ സുരേഷ് എം പിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.