ശിവഗിരി : ഒരാഴ്ചക്കാലമായി ശിവഗിരിയിൽ നടന്നുവന്ന കു ട്ടികളുടെ അവധിക്കാല പഠന ക്യാമ്പ് സമാപിച്ചു. ഗുരുദേവനെയും,ഗുരുദർശനത്തെയും ഗുരുദേവ ശിഷ്യൻമാരെയും അറിഞ്ഞതിനൊപ്പം നല്ലൊരു പൗരനാകാൻ ആവശ്യമായ അറിവുകളും ഉപദേശങ്ങളും സ്വായത്തമാക്കിയാണ് വിദ്യാർത്ഥികൾ മടങ്ങിയത്.ശിവഗിരി മഠത്തിൽ നടന്ന അവധിക്കാല പഠനക്യാമ്പ് പരിസമാപിച്ചുകൊണ്ട് ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ക്ലാസ് നയിക്കുകയും സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു .സ്വാമി വിശാലാനന്ദ , സ്വാമി അസംഗാനന്ദഗിരി എന്നിവർ ക്യാമ്പിന് നേതൃത്വം വഹിച്ചു.
News
ഗുരുസ്പർശം 2026 സമാപിച്ചു
Gallery
News Images