loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

കഥാപ്രസംഗ ശതാബ്ദി സമ്മേളനം ശിവഗിരിയിൽ

കഥാപ്രസംഗ ശതാബ്ദി സമ്മേളനം ശിവഗിരിയിൽ

ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്തോടെ ആരംഭിച്ച കഥാപ്രസംഗകല മനുഷ്യനെ കലാപരമായും സാംസ്കാരികപരമായും ഉന്നതിയിൽ എത്തിക്കാൻ സഹായിച്ചതായി സ്വാമി സത്യാനന്ദതീർത്ഥ പറഞ്ഞു. ശിവഗിരി മഠത്തിന്റെയും കഥാപ്രസംഗ കലാപരിപോഷണസമിതിയുടെയും ആഭിമുഖ്യത്തിൽ ശിവഗിരിയിൽ നടന്ന പ്രതിമാസ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ചടങ്ങിൽ നവോത്ഥാന കലയുടെ നായകനായ കാഥികൻ ഇരവിപുരം ഭാസി അനുസ്മരണ പ്രഭാഷണം അഡ്വ. കെ. പി. സജിനാഥ് നിർവഹിച്ചു. കവി പ്രദീപ് വാണിയകാല , എം .ജി സുനിൽ, രമണൻ ബി കോവൂർ, വിജയകുമാരി, ശരവണൻ എന്നിവർ സംസാരിച്ചു. കോഡിനേറ്റർ ഷോണി ജി ചിറവിള സ്വാഗതവും കൺവീനർ അജയകുമാർ എസ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.