loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

ഗുരുദര്‍ശനം ഇളം മനസ്സുകളില്‍ പകര്‍ന്നു നല്‍കണം: സ്വാമി സച്ചിദാനന്ദ

ഗുരുദര്‍ശനം ഇളം മനസ്സുകളില്‍ പകര്‍ന്നു നല്‍കണം: സ്വാമി സച്ചിദാനന്ദ

ഗുരുദര്‍ശനം ഇളം മനസ്സുകളില്‍ പകര്‍ന്നു നല്‍കണം: സ്വാമി സച്ചിദാനന്ദ

 

 ശ്രീനാരായണഗുരുദേവന്‍റെ തത്വ ദര്‍ശനവും ജീവിതചരിത്രവും ഇളം മനസ്സുകളില്‍ പകര്‍ന്നു നല്‍കുന്നതില്‍ വ്യക്തിയും സമൂഹവും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു.

 

 പുതിയ തലമുറയ്ക്ക് ഗുരുദേവനെ കുറിച്ച് ഏറെ അജ്ഞതയാണ് ഉള്ളത്. പുതിയ തലമുറ മദ്യപാനത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതും ആത്മഹത്യാ പ്രവണത വര്‍ദ്ധിച്ചു വരുന്നതിനും കാരണം മഹാഗുരുക്കന്മാരുടെ ഉപദേശങ്ങള്‍ അറിയാതെ പോകുന്നത് എന്നത് ശരിയായ കാരണമാണ്.

 

മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന സന്ദേശം ബാലമനസ്സുകളില്‍ പതിയണം. അതുപോലെ ഈശ്വരാരാധന എല്ലാ ഗ്രഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കണമെന്ന ഗുരുദേവ സന്ദേശവും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കണം. ശ്രീനാരായണ ഗുരുവിനെ സാധാരണ സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ കൂട്ടത്തില്‍ പെടുത്തുന്നതിനുമപ്പുറം ഗുരുദേവനെ ശ്രീബുദ്ധന്‍, ക്രിസ്തു, നബി തുടങ്ങിയ പരമ്പരയിലുള്ള വിശ്വഗുരുവാണെന്നും, ഗുരുദേവന്‍ ജാതിക്കോ മതത്തിനോ വര്‍ഗ്ഗത്തിനോ ദേശത്തിനോ അവകാശപ്പെട്ട വ്യക്തി അല്ലെന്നും ഗുരുദേവനെ ഗുരുവായി കാണണമെന്നും പഠിപ്പിക്കണം. ശിവഗിരിയില്‍ നടക്കുന്ന കലാസാഹിത്യ മത്സരങ്ങള്‍ ഇതിലേക്ക് വെളിച്ചം പകരാനുള്ളതാണെന്നും സ്വാമി പറഞ്ഞു. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയില്‍ നടന്ന ശ്രീനാരായണ കലാസാഹിത്യ മത്സര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.

 

93 മത് ശിവഗിരി തീര്‍ത്ഥാടന സെക്രട്ടറി സ്വാമി ശാരദാനന്ദ അധ്യക്ഷത വഹിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി അവ്യയാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കലാസാഹിത്യ കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ പനയറ, വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ പുത്തൂര്‍ ശോഭനന്‍, ഷോണി.ജി.ചിറവിളയും ബാബുജി ഇളകമന്‍, ജി. മനോഹരന്‍ വര്‍ക്കല, ശ്യാമള ടീച്ചര്‍ എന്നിവരും സംസാരിച്ചു.