loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

93-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന്‍റെ കമ്മറ്റി രൂപീകരണ യോഗം സംഘടിപ്പിച്ചു

 93-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന്‍റെ കമ്മറ്റി രൂപീകരണ യോഗം സംഘടിപ്പിച്ചു

93-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന്‍റെ നടത്തിപ്പിനായി ശിവഗിരി മഠത്തില്‍ ചേര്‍ന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും വിവിധ സംഘടനാ പ്രവര്‍ത്തകരുടെയും സംയുക്ത സമ്മേളനം 501അംഗ കമ്മിറ്റിക്ക് രൂപം നല്‍കി. ഡിസംബര്‍ 15 മുതല്‍ തീര്‍ത്ഥാടനക്കാലമായിരിക്കും. കമ്മറ്റി രൂപീകരണ സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ തീര്‍ത്ഥാടന വിശദീകരണവും കമ്മറ്റി ലിസ്റ്റ് അവതരിപ്പിക്കുകയും ചെയ്തു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, അഡ്വ. വി. ജോയ് എം.എല്‍.എ, വര്‍ക്കല എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്‍റ് ജയപ്രകാശ് കല്ലമ്പലം, യൂണിയന്‍ സെക്രട്ടറി അജി. എസ്.ആര്‍.എം, അഡ്വ. അനില്‍കുമാര്‍, ഡി.വൈ.എസ്.പി ഗോപന്‍, സ്വാമി അംബികാനന്ദ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാമി ശിവനാരായണ തീര്‍ത്ഥ , സ്വാമി വീരേശ്വരാനന്ദ , മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം ലാജി , വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്മിതാ സുന്ദരേശന്‍, ഗുരുധര്‍മ്മ പ്രചരണ സഭ രജിസ്ട്രാര്‍ കെ.ടി സുകുമാരന്‍, മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.പി ചന്ദ്രമോഹന്‍ എന്നിവരും പങ്കെടുത്തു.